Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kk Rema

വ​ട​ക​ര​യി​ലെ ഡീ​ല്‍ ആ​രോ​പ​ണം പ​രാ​ജ​യ ഭീ​തി​യി​ല്‍; എം.​വി. ഗോ​വി​ന്ദ​ന് മ​റു​പ​ടി​യു​മാ​യി കെ.​കെ. ര​മ

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ യു​ഡി​എ​ഫും ബി​ജെ​പി​യു​മാ​യി ഡീ​ൽ ആ​രോ​പ​ണ​മു​ണ്ടെ​ന്ന് ഉ​ന്ന​യി​ച്ച സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന് മ​റു​പ​ടി​യു​മാ​യി കെ.​കെ. ര​മ എം​എ​ൽ​എ. ഡീ​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത് പ​രാ​ജ​യ ഭീ​തി​യി​ലാ​ണെ​ന്നും പി​ണ​റാ​യി​യു​ടെ ഭ​ര​ണ​വി​രു​ദ്ധ​ത​ക്കെ​തി​രെ ഒ​ന്നി​ച്ച് പ്ര​തി​ക​രി​ക്കു​ന്ന​തി​ന് പാ​ർ​ട്ടി വ്യ​ത്യാ​സ​മി​ല്ലെ​ന്നും ര​മ പ​റ​ഞ്ഞു.

കോ-​ലീ-​ബി സ​ഖ്യ​മെ​ന്ന ആ​രോ​പ​ണം പ​രാ​ജ​യം വ​രു​മ്പോ​ൾ ര​ക്ഷ​പ്പെ​ട്ടു പോ​കാ​നു​ള്ള അ​ട​വ് മാ​ത്ര​മാ​ണെ​ന്നും കെ.​കെ. ര​മ പ​റ​ഞ്ഞു. ബി​ജെ​പി​യു​മാ​യി ആ​ർ​ക്കാ​ണ് ഡീ​ലെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക​റി​യാം. ബി​ജെ​പി ന​ട​പ​ടി​യെ​ടു​ത്ത​ത് വി​മ​ത​ർ​ക്കെ​തി​രെ​യാ​ണ്. കോ-​ലീ-​ബി സ​ഖ്യ​മെ​ന്ന​ത് എ​ല്ലാ കാ​ല​വും പ​റ​യു​ന്ന ആ​രോ​പ​ണ​മാ​ണ്. വ​ട​ക​ര​യി​ൽ എ​ന്ത് കോ-​ലീ-​ബി സ​ഖ്യ​മാ​ണു​ള്ള​തെ​ന്നും കെ.​കെ. ര​മ ചോ​ദി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ യു​ഡി​എ​ഫി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ചാ​ര​ണം എ​ൽ​ഡി​എ​ഫ് ബി​ജെ​പി​യു​മാ​യി ഡീ​ൽ ഉ​ണ്ടാ​ക്കി​യെ​ന്നാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ നാ​ദാ​പു​ര​ത്തും വ​ട​ക​ര​യി​ലും യു​ഡി​എ​ഫി​ന് വേ​ണ്ടി വോ​ട്ട് മ​റി​ച്ച് ന​ൽ​കി ഏ​ഴോ​ളം ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ സം​ഘ​ട​ന​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യെ​ന്നു​മാ​യി​രു​ന്നു എം.​വി. ഗോ​വി​ന്ദ​ന്‍റെ ആ​രോ​പ​ണം. വോ​ട്ട് എ​ണ്ണി​ക്ക​ഴി​യു​മ്പോ​ൾ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​വ​രു​മെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞി​രു​ന്നു.

Latest News

Corehub Up